ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരൻ്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു
വലിയകായലിൽ നിന്ന് വീശിയെത്തുന്ന കാച്ചാൻ കാറ്റ് വലംവെക്കുന്ന മലേരിക്കക്കുന്നിന്റെ നെറുകയിലെ മയ്യവാടിക്കുള്ളിൽ, ഓർമ്മകളുടെ വേരറ്റ ജീവിതം ക്രമപെടുത്തിയ പീലിയെന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതം അനാവരണം ചെയ്യുന്ന ചലച്ചിത്രം "കല്ലറ ലിഖിതങ്ങൾ ഉടൻ പ്രദർശനത്തിനെത്തുന്നു.
സനിൽ പേക്കൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ജോൺസൺ സ്‌റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ളോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാസ്‌റ്റ്യൻ, ജോസ് ആൻ്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്‌ളീറ്റസ്, ഡോ അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് തുടങ്ങിയവർ മറ്റു വേഷങ്ങളിലെത്തുന്നു.
തക്ഷില ക്രിയേഷൻസിൻ്റെ ബാനറിൽ ജോസാൻ്റണി കുരീപ്പുഴ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം സനിൽകുമാർ എസ് ആണ്. ഛായാഗ്രഹണം - രാമചന്ദ്രൻ, എഡിറ്റിംഗ് - സന്ദീപ് ശ്രീജു, ഗാനരചന - ജോസാൻ്റണി കുരീപ്പുഴ, സംഗീതം, ആലാപനം -കൃപാൽ, പശ്ചാത്തല സംഗീതം - അജയ് സരിഗമ, കല - ഗിരീഷ് ഗോപിനാഥ്, ചമയം - രതീഷ് രവി, വസ്‌ത്രം - ജാനുവരി ജോസ്, സൗണ്ട് ഡിസൈൻ & മിക്സിംഗ് - ആനന്ദ് ബാബു, ഡി ഐ കളറിസ്റ്റ് - വിജയകുമാർ, സ്പോട്ട് എഡിറ്റർ- സുനിൽ എം കെ, എഐ വീഡിയോ_ പ്രശോബ് കുമാർ, ലൊക്കേഷൻ കോർഡിനേറ്റർ - ജോസ് ആലപ്പാടൻ, സ്റ്റിൽസ് - ജോസ് ഡീ ജെ, പി ആർ ഓ - അജയ് തുണ്ടത്തിൽ.