കേരള ജേർണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം:കേരള ജേർണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ തിരുവനന്തപുരം സ്റ്റാച്യുവിലെ പൂർണ്ണ ഹോട്ടലിൽ വെച്ച് നടന്നു.ജില്ലാ പ്രസിഡൻറ് രജിത പി.ആറിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കെ.ജെ.യു സംസ്ഥാന എക്സിക്യൂട്ടീവ് നേതാവ് സീതാ വിക്രമൻ ഉദ്ഘാടനം ചെയ്തു.ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിച്ചു. തുടർന്ന് രജിത പി.ആർ (പ്രസിഡൻറ്), വിജയദാസ് ( സെക്രട്ടറി),അജിത് കുമാർ ഡി (ട്രഷറർ) എന്നിവരെ ഐകകണ്ഠേന തെരഞ്ഞെടുത്തു. വി.എസ് സജീവ് കുമാർ (നെയ്യാറ്റിൻകര ), കൃഷ്ണദാസ് (ആറ്റിങ്ങൽ) ,ആര്യനാട് സുരേഷ് (നെടുമങ്ങാട്), പ്രദീപ് (കാട്ടാക്കട) , സീതാ വിക്രമൻ (സിറ്റി),റോഷ്നി (സിറ്റി) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും മേഖലാ കൺവീനർമാരായും തെരഞ്ഞെടുത്തു.
ഫെബ്രുവരി അവസാനവാരം ഹൈദരാബാദിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ വനിതാ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കാൻ നേതാക്കളായ സീതാവിക്രമൻ, റോഷ്നി എന്നിവരെ ജില്ലാ കൺവെൻഷൻ തെരഞ്ഞെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി വിജയദാസ് നന്ദി പറഞ്ഞു.