ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇത് എൻ്റെ അവസാന ദിവസമാണ്

ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
 
Sports
ബ്രിസ്ബേൻ: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് 38-കാരൻ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. ഞാൻ നിങ്ങളുടെ സമയം അധികം എടുക്കില്ല. ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം എന്ന നിലയിൽ ഇന്ന് എൻ്റെ അവസാന ദിവസമാണ് 38-കാരനായ 38കാരൻ മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അനിൽ കുംബ്ലെയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമാണ് ആർ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരിൽ ഏഴാം സ്ഥാനത്താണ് അദ്ദേഹം.
തൻ്റെ 14 വർഷത്തെ കരിയറിൽ 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകളും 116 ഏകദിനങ്ങളിൽ നിന്ന് 156 വിക്കറ്റുകളും 65 ടി20യിൽ നിന്ന് 72 വിക്കറ്റുകളും അശ്വിൻ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ആറ് സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. ടി20 ടൂർണമെൻ്റുകളിൽ അശ്വിൻ തുടർന്നും പങ്കെടുക്കുമെന്നത് ശ്രദ്ധേയമാണ്.
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സിനെ അശ്വിൻ പ്രതിനിധീകരിക്കും. 2010 ജൂണിലാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ സീരീസ് അവാർഡ് നേടിയ താരമെന്ന റെക്കോർഡും അശ്വിൻ സ്വന്തമാക്കി