തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് മെയ് ദിനം

 
May

തിരുവനന്തപുരം: തൊഴിലാളികളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും, തൊഴിലാളികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചരിത്രപരമായ തൊഴിലാളി പ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്നതിനുമുള്ള ഒരു ആഘോഷമായി ഇന്ന് വീണ്ടും ഒരു മെയ് ഒന്ന് കൂടി.

അന്താരാഷ്ട്ര തലത്തിലുള്ള വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം അഥവാ മെയ് ദിനം ആചരിക്കും. തൊഴിലാളിവർഗത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ ജീവൻ ബലിയർപ്പിച്ചവർ സ്മരിക്കപ്പെടും.

കേരളത്തിലെ വിവിധ തൊഴിലാളി-ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ജോലിസ്ഥലങ്ങൾ അലങ്കരിക്കുകയും രാവിലെ പതാക ഉയർത്തുകയും ചെയ്യും. പ്രധാന കേന്ദ്രങ്ങളിൽ റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.