ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ താരിഫ് ചുമത്താൻ ട്രംപിന് അധികാരമില്ല; യുഎസ് കോടതി പ്രസിഡന്റിനെ തടഞ്ഞു

 
Trump
Trump

വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ താരിഫ് ചുമത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് ട്രേഡ് കോടതി രംഗത്തെത്തി. ട്രംപിന്റെ നീക്കം അധികാര ദുർവിനിയോഗമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. നികുതി ചുമത്തലും തടഞ്ഞു. വ്യാപാര പ്രശ്നങ്ങൾ പരിഗണിക്കുന്ന യുഎസിലെ ഒരു ഫെഡറൽ കോടതിയായ മാൻഹട്ടൻ ഇന്റർനാഷണൽ ട്രേഡ് കോടതിയുടേതാണ് നടപടി.

യുഎസ് പാർലമെന്റ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ രാജ്യങ്ങളിൽ നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളിൽ നികുതി ചുമത്തൽ പിൻവലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുള്ള സാമ്പത്തിക അടിയന്തരാവസ്ഥകളിൽ യുഎസ് പ്രസിഡന്റിന് സ്വതന്ത്ര നടപടിയെടുക്കാൻ അനുവദിക്കുന്ന 1977 ലെ ഇന്റർനാഷണൽ ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) പ്രകാരം ട്രംപ് രാജ്യങ്ങൾക്ക് നികുതി ചുമത്തി.

ദേശീയ പ്രാധാന്യമുള്ള ഈ വിഷയം കൊണ്ടല്ല യുഎസിന് വ്യാപാര കമ്മി ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, ഈ നിയമം പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരങ്ങൾ നൽകുന്നില്ലെന്ന് കോടതി വിധിച്ചു. ഭരണഘടന അനുസരിച്ച് അന്താരാഷ്ട്ര വ്യാപാരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഎസ് പാർലമെന്റിന് മാത്രമേ അധികാരമുള്ളൂ. പ്രസിഡന്റിന് തന്റെ അധികാരം അട്ടിമറിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽ സമർപ്പിച്ച ഹർജിയിലാണ് കോടതി ട്രംപിനെതിരെ വിധി പ്രഖ്യാപിച്ചത്.