കുവൈറ്റിലെ എണ്ണക്കിണർ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

 
NRI
NRI

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ദള്ളി മേഖലയിൽ ഉണ്ടായ എണ്ണക്കിണർ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചതായി റിപ്പോർട്ട്. തൃശൂർ സ്വദേശി നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മൃതദേഹങ്ങൾ ജഹ്‌റ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.