യുഎഇയിലെ റാസൽഖൈമ തീരത്ത് ചെറുവിമാനം തകർന്ന് രണ്ട് പേർ മരിച്ചു
Dec 29, 2024, 22:10 IST
![Death](https://timeofkerala.com/static/c1e/client/98493/uploaded/c94a2faa0bfae14eed85a0eab4af5462.jpg)
അബുദാബി: ജാസിറ ഏവിയേഷൻ ക്ലബ്ബിൻ്റെ ചെറുവിമാനം റാസൽഖൈമ എമിറേറ്റ് തീരത്ത് കടലിൽ തകർന്നുവീണ് പൈലറ്റും കോപൈലറ്റും മരിച്ചു.
സംഭവത്തെ കുറിച്ച് എയർ ആക്സിഡൻ്റ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു.
ഇരകളായ രണ്ട് പേരുടെയും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും GCAA ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നു.