VAR തീരുമാനം ശരിയെന്ന് UEFA; ആർട്ടേറ്റയുടെ വിമർശനം തള്ളി

 
Sports
Sports
യൂറോപ്പ്: UEFA, അർസേനൽ –അറ്റ്ലീറ്റിക്കോ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ മത്സരത്തിലെ വിവാദ VAR തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അർസേനൽ FCക്ക് ലഭിച്ച പെനാൽറ്റി VAR പരിശോധിച്ചതിന് ശേഷം റദ്ദാക്കിയ നടപടി നിയമപ്രകാരം ശരിയായതാണെന്ന് UEFA വ്യക്തമാക്കി.
അർസേനൽ പരിശീലകൻ മിക്കിൽ അർതെറ്റാ ഈ തീരുമാനം “കംപ്ലീറ്റെലി അൺസെപ്റ്റബിൾ ” എന്നാണ് വിമർശിച്ചിരുന്നത്. എന്നാൽ VAR പരിശോധനയിൽ കണ്ടത് പര്യാപ്തമായ കോൺടാക്റ്റ് ഇല്ലായ്മയാണെന്നും അതിനാൽ റഫറിയുടെ തീരുമാനം മാറ്റിയത് ന്യായമാണെന്നും UEFA വിശദീകരിച്ചു.
മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചപ്പോൾ, ഈ വിവാദ തീരുമാനം കളിയുടെ ഫലത്തെ ബാധിച്ചതായി Arsenal വൃത്തങ്ങൾ ആരോപിച്ചിരുന്നു.
അതേസമയം, UEFA വ്യക്തമാക്കി, VAR സംവിധാനം തെറ്റുകൾ കുറയ്ക്കാനും നിർണായക തീരുമാനങ്ങളിൽ വ്യക്തത ഉറപ്പാക്കാനുമുള്ളതാണ്, അതിനാൽ ഇത്തരം ഇടപെടലുകൾ കളിയുടെ ഭാഗമാണെന്ന്.
 ഈ സംഭവത്തോടെ വീണ്ടും VARയുടെ സ്ഥിരതയും വിധിന്യായ രീതിയും സംബന്ധിച്ച ചർച്ചകൾ ശക്തമായിരിക്കുകയാണ്