കേരള സെൻട്രൽ സർവകലാശാലയിൽ യുജി പ്രവേശനം; രജിസ്ട്രേഷൻ ജൂലൈ 20 വരെ നീട്ടി

 
Education

കേരള സെൻട്രൽ സർവകലാശാല (CUK) 2026-27 അധ്യയന വർഷത്തെ ബിരുദ (UG) പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി ജൂലൈ 20 വരെ നീട്ടി. നേരത്തെ ജൂലൈ 17 ആയിരുന്ന അവസാന തീയതിയാണ് വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ച് ദീർഘിപ്പിച്ചത്. 

CUET-UG 2026 സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടൽ വഴി വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകൾ സമർപ്പിക്കാം. 

അപേക്ഷാ നടപടികൾ പൂർത്തിയായതിന് ശേഷം താത്കാലിക റാങ്ക് പട്ടിക, അന്തിമ റാങ്ക് പട്ടിക, പ്രവേശന അലോട്ട്മെന്റ് എന്നിവ സർവകലാശാല പ്രസിദ്ധീകരിക്കും. അപേക്ഷകർ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അറിയിപ്പുകൾ നിരന്തരം പരിശോധിക്കണമെന്ന് സർവകലാശാല നിർദേശിച്ചു.