പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

 
Death

മുംബൈ: പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 65 വയസ്സായിരുന്നു. സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച് അന്ത്യശ്വാസം വലിച്ചു. യോദ്ധ, ഗന്ധർവ്വം, നിർണ്ണയം തുടങ്ങി നിരവധി ഹിറ്റ് മലയാള സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.

സണ്ണി ഡിയോളിനൊപ്പം സോറിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച ശേഷം സംഗീത് മറ്റ് ഏഴ് ഹിന്ദി സിനിമകൾ സംവിധാനം ചെയ്തു.