വിജയ്–സംഗീത വിവാഹമോചനക്കേസ് പിൻവലിച്ചു; ഹർജി പിൻവലിച്ചതോടെ കേസ് അവസാനിപ്പിച്ച് കോടതി

 
Entertainment

തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടൻ വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചനക്കേസിൽ നിർണായക വഴിത്തിരിവ്. ഭാര്യ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജി ചെന്നൈയ്ക്ക് സമീപമുള്ള ചെങ്കൽപട്ട് കുടുംബക്കോടതിയിൽ പിൻവലിച്ചു. ഇതോടെ കോടതി കേസ് അവസാനിപ്പിച്ചു. 

വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ നടന്ന ഹിയറിംഗിനിടെയാണ് സംഗീത ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്. തുടർന്ന് കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു. ഹർജി പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നാലെ നടപടികൾ വളരെ വേഗത്തിൽ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. 

2026 ഫെബ്രുവരിയിലായിരുന്നു സംഗീത വിവാഹമോചന ഹർജി നൽകിയത്. തുടർന്ന് ഇരുവരുടെയും ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും മാധ്യമചർച്ചകളും വ്യാപകമായിരുന്നു. എന്നാൽ ഹർജി പിൻവലിച്ചതോടെ ആ നിയമനടപടികൾക്ക് വിരാമമായി.