യുഎഇ തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ്: മോശം പ്രകടനം കാരണം എപ്പോൾ വേണമെങ്കിലും ജോലി നഷ്ടപ്പെടാം

 
UAE

അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്നവരും ജോലി അന്വേഷിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. നിയമം ലംഘിക്കുകയോ കുറ്റകൃത്യം ചെയ്യുകയോ ചെയ്യാതെ നിങ്ങൾക്ക് ജോലി നഷ്ടപ്പെടാം. ജോലിയിൽ മോശം പ്രകടനം നടത്തുന്നവരെ പിരിച്ചുവിടാനുള്ള വ്യവസ്ഥകൾ യുഎഇ നിയമം വ്യക്തമാക്കുന്നു.

2021-ലെ ഫെഡറൽ നിയമം നമ്പർ 33-ൻ്റെ ആർട്ടിക്കിൾ 16(8) യു.എ.ഇ.യിൽ ഒരു തൊഴിലാളി ഉത്സാഹത്തോടെ പ്രവർത്തിക്കണമെന്നും തൊഴിൽ വൈദഗ്ധ്യം വികസിപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. കരാർ പ്രകാരം ജോലി ചെയ്യുന്നില്ലെങ്കിൽ ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തൊഴിലാളിക്ക് നോട്ടീസ് അയയ്ക്കുകയോ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്യാം.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 39 (1) (എ) (ബി) & (ജി) മോശം പ്രകടനം കണ്ടാൽ വിഷയം ജീവനക്കാരൻ്റെ ശ്രദ്ധയിൽപ്പെടുത്തി രേഖാമൂലം നൽകാമെന്നും ശമ്പളത്തോടെ പിരിച്ചുവിടാമെന്നും പറയുന്നു. കൂടാതെ, ജീവനക്കാരന് രണ്ട് രേഖാമൂലമുള്ള മുന്നറിയിപ്പുകൾ നൽകുകയും പരാതിയെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കുകയും ചെയ്തതിന് ശേഷം മോശം പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ജീവനക്കാരനെ അറിയിപ്പ് കൂടാതെ പിരിച്ചുവിടാം.

ജീവനക്കാരൻ കരാർ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയാൽ പരാതി പരിശോധിച്ച് 60 ദിവസത്തിനകം നടപടിയെടുക്കണം. അതേസമയം, മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാതെയാണ് പിരിച്ചുവിട്ടതെങ്കിൽ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരന് മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിക്കാം.