വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല; നവദമ്പതികളായി ആദ്യമായി പൊതുവേദിയിൽ ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസെയും

 
Entertainment

വിവാഹ ചിത്രങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, പോപ് താരം ടെയ്‌ലർ സ്വിഫ്റ്റും എൻഎഫ്എൽ താരം ട്രാവിസ് കെൽസെയും വിവാഹശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. മുൻ എൻഎഫ്എൽ താരം ജുജു സ്മിത്ത്-ഷസ്റ്ററിന്റെയും ലോറ ക്രുക്കിന്റെയും വിവാഹച്ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. 

കാലിഫോർണിയയിൽ നടന്ന ചടങ്ങിൽ കൈകോർത്ത് എത്തിച്ചേർന്ന ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിങ്ക് നിറത്തിലുള്ള പൂക്കളുള്ള ഗൗണിലായിരുന്നു ടെയ്‌ലർ സ്വിഫ്റ്റ് എത്തിയത്. ട്രാവിസ് കെൽസി കറുത്ത സ്യൂട്ടിലായിരുന്നു. ഇരുവരും വിവാഹ മോതിരം ധരിച്ചെത്തിയതും ആരാധകരുടെ ശ്രദ്ധ നേടി. 

ജൂലൈ 3-ന് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസെയും വിവാഹിതരായത്. ചടങ്ങിന്റെ ഔദ്യോഗിക ചിത്രങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, നവദമ്പതികളായുള്ള ആദ്യ പൊതുപരിപാടിയിലെ ചിത്രങ്ങൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.