ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് ലോകാരോഗ്യ സംഘടന മേധാവിക്ക് തലനാരിഴക്ക് രക്ഷപെട്ടു

 
who

സന: യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വാർത്ത പങ്കുവെച്ചത്. വിമാനത്തിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. യുഎൻ ഫ്ലൈറ്റ് അറ്റൻഡൻ്റിന് പരിക്കേറ്റതായും ഗെബ്രിയേസസ് പറഞ്ഞു.

വിമാനം പിടിക്കാൻ ഞങ്ങൾ രണ്ട് മണിക്കൂർ മുമ്പ് സനയിലെ എയർപോർട്ടിൽ എത്തി. അപ്പോഴാണ് വിമാനത്താവളത്തിൽ വ്യോമാക്രമണം ഉണ്ടായത്. ഞങ്ങൾ കയറേണ്ടിയിരുന്ന വിമാനത്തിലെ ഒരു ഫ്ലൈറ്റ് അറ്റൻഡൻ്റിന് പരിക്കേറ്റു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റൺവേ തകർന്നു. ഞങ്ങൾ ഇരുന്നിടത്ത് നിന്ന് ഏതാനും മീറ്റർ അകലെയാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം സംഭവത്തിൽ ഇസ്രായേൽ സൈന്യവും പ്രതികരിച്ചിട്ടുണ്ട്. യെമനിലെ ഹൂതി വിമതർ സനയിലെ അന്താരാഷ്ട്ര വിമാനത്താവള പവർ സ്റ്റേഷനുകളും തുറമുഖങ്ങളും ആക്രമിക്കുകയും ഇറാനിയൻ ആയുധങ്ങൾ കടത്താനും ഇറാനിയൻ ഉദ്യോഗസ്ഥരെ പ്രവേശിക്കാൻ അനുവദിക്കാനും ശ്രമിച്ചതിന് പിന്നാലെയാണ് ആക്രമണം. സനയിലും ഹൊദൈദയിലും കഴിഞ്ഞയാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യെമനിലെ ഹൂതികളെയും യുഎസ് സൈന്യം ലക്ഷ്യമിട്ടിരുന്നു.