‘ടോക്സിക്’ വേദിയിൽ വിജയിനെ പ്രശംസിച്ച് യഷ്; ‘അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു

 
Entertainment

‘ടോക്സിക്’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ പ്രശംസിച്ച് കന്നഡ താരം യഷ്. തമിഴ്നാട്ടിലെ ജനങ്ങളോടുള്ള വിജയിന്റെ പ്രതിബദ്ധതയും പ്രവർത്തനങ്ങളുമാണ് യഷ് എടുത്തുപറഞ്ഞത്. 

ചെന്നൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് യഷ് വിജയിനെക്കുറിച്ച് പരാമർശിച്ചത്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതിലുള്ള വിജയിന്റെ സമർപ്പണത്തിൽ നിന്ന് താനും മറ്റുള്ളവരും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്ന് യഷ് പറഞ്ഞു. 

വിജയിന്റെ രാഷ്ട്രീയ യാത്രയ്ക്ക് യഷ് ആശംസകളും നേർന്നു. യഷ് നായകനാകുന്ന ‘ടോക്സിക്’ ഓഗസ്റ്റ് 26ന് റിലീസിനൊരുങ്ങുകയാണ്.