സ്റ്റംപിൽ ഡയറക്ട് ത്രോ എറിഞ്ഞാൽ മാത്രമേ പ്ലേയിങ് ഇലവനിൽ ഇടം കിട്ടൂ'; കൈഫിന്റെ വാക്കുകൾ ഓർത്ത് സുരേഷ് റെയ്ന

 
Sports

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന, തന്റെ ഫീൽഡിങ് മികവിന് അടിത്തറ പാകിയ പരിശീലന ദിവസങ്ങളെക്കുറിച്ച് ഓർമ്മകൾ പങ്കുവച്ചു. ഉത്തർപ്രദേശ് ടീമിന്റെ നായകനായിരുന്ന മുഹമ്മദ് കൈഫ് പരിശീലനത്തിനിടെ ഫീൽഡിങ്ങിന് വലിയ പ്രാധാന്യം നൽകിയിരുന്നുവെന്നും, "സ്റ്റംപിൽ ഡയറക്ട് ത്രോ എറിഞ്ഞാൽ മാത്രമേ പ്ലേയിങ് ഇലവനിൽ ഇടം കിട്ടൂ" എന്ന് പതിവായി പറയുമായിരുന്നുവെന്നും റെയ്ന പറഞ്ഞു. 

അക്കാലത്ത് പരിശീലനത്തിന് എല്ലാവരും നേരത്തെയെത്തി ഹൈ ക്യാച്ചുകൾ, ഗ്രൗണ്ട് ഫീൽഡിങ്, സ്ലിപ്പ് ക്യാച്ചുകൾ, ഡയറക്ട് ത്രോകൾ എന്നിവ പ്രത്യേകം പരിശീലിച്ചിരുന്നുവെന്ന് റെയ്ന പറഞ്ഞു. മുഹമ്മദ് കൈഫ്, യുവരാജ് സിങ് എന്നിവരിൽ നിന്നാണ് ഫീൽഡിങ്ങിന്റെ പ്രധാന പാഠങ്ങൾ പഠിച്ചതെന്നും, ഇന്ത്യയുടെ മികച്ച ഫീൽഡിങ് യൂണിറ്റ് രൂപപ്പെടുന്നതിൽ ആ പരിശീലന സംസ്കാരം നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.