എം വിൻസെൻ്റ് എംഎൽഎയ്ക്ക് അപകടത്തിൽ പരിക്കേറ്റു

 
Accident
Accident

തിരുവനന്തപുരം: കോവളം മണ്ഡലത്തിലെ എം വിൻസെൻ്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പരിക്കേറ്റു. കളിയ്ക്കാവിള റോഡിൽ പ്രാവച്ചമ്പലത്താണ് അപകടം. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. എംഎൽഎയുടെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എംഎൽഎ. സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. അപകടത്തിൽ എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. എംഎൽഎയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.