കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ സംഘർഷം; കെപിസിസി അംഗം ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു

 
CRm

കണ്ണൂർ: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം ശ്രീകണ്ഠപുരം രാജീവ്ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശാരീരിക സംഘർഷത്തിൽ കലാശിച്ചു. കെപിസിസി അംഗം ഉൾപ്പെടെ ആറുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിൻ്റെ മകനും സഹോദരനും ഇരിക്കൂർ സ്വദേശിയും മകനും തമ്മിലായിരുന്നു തർക്കം. ഇരിക്കൂർ സ്വദേശിയുടെ മകനോട് മുഹമ്മദ് ബ്ലാത്തൂരിൻ്റെ മകൻ പണം കുടിശിക വരുത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്. പൊതുശല്യത്തിന് സ്വമേധയാ കേസെടുത്തു.

ആശുപത്രിക്ക് മുന്നിൽ വൻ തർക്കത്തെ തുടർന്ന് വാഹനങ്ങൾ പോലും നിർത്തിയിടേണ്ടി വന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പണമിടപാട് തന്നെയാണോ പ്രശ്നത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കും.