ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ചു അന്തരിച്ചു

കോട്ടയം: ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ചു അന്തരിച്ചു. 76 വയസ്സായിരുന്നു. കാൻസർ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദലിതരുടെ അവകാശങ്ങൾക്കായി നിരന്തരം പ്രവർത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനായിരുന്നു അദ്ദേഹം.
1949 ഫെബ്രുവരി 2 ന് കോട്ടയത്തെ കല്ലറയിൽ ജനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആറ് മാസം ഒളിവിൽ കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് യുവ ജനവേദി ജനകീയ തൊഴിലാലി യൂണിയൻ, മനുഷ്യാവകാശ സമിതി തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തിന് അദ്ദേഹം നേതൃത്വം നൽകി. സെഡിയൻ എന്ന സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും സെഡിയൻ വാരികയുടെ എഡിറ്ററുമായിരുന്നു അദ്ദേഹം. 1977 ൽ കെഎസ്ആർടിസിയിൽ ക്ലാർക്കായി ചേർന്ന അദ്ദേഹം 2001 ൽ സീനിയർ അസിസ്റ്റന്റായി വിരമിച്ചു.
അദ്ദേഹത്തിന്റെ ആത്മകഥയായ ദലിതൻ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. ബുദ്ധനിലക്കുള്ള ധൂരം, ദേശിയതക്കൊരു ചരിത്രപദം, കേരളചരിത്രവും സമൂഹരൂപീകരണവും, ഇടത്തുപക്ഷമില്ലത കാലം, ദലിത് പദവും കലപവും സംസ്‌കാരവും എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ.