ഓട്ടോ പാർക്കിങ്ങിനെച്ചൊല്ലി തർക്കം, അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ 10 പേർക്ക് പരിക്ക്

 
Police

പാലക്കാട്: ഓട്ടോ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ പത്തുപേർക്ക് പരിക്ക്. പാലക്കാട് മേട്ടുപാറയിലാണ് സംഭവം. മേട്ടുപാറ സ്വദേശി കുമാരൻ, സഹോദരൻ നടരാജൻ, ഭാര്യ സെൽവി, മക്കളായ ജിഷ്ണു, ജീവൻ, കുമാരൻ്റെ മകൻ കാർത്തി, അയൽവാസികളായ രമേഷ്, രതീഷ്, ഇവരുടെ അച്ഛൻ സുബ്രഹ്മണ്യം, സഹോദരി തങ്കം എന്നിവർക്കാണ് പരിക്കേറ്റത്.

ഓട്ടോ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇത് ചോദ്യം ചെയ്യാനാണ് രമേശും രതീഷും കുമാരൻ്റെ വീട്ടിലെത്തിയത്. തർക്കം സംഘർഷത്തിൽ കലാശിച്ചു.

സംഘർഷത്തിൽ കുമാരനും കുടുംബത്തിനും പരിക്കേറ്റു. കുമാരൻ്റെ കഴുത്തിൽ വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ കുമാരനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുമാരൻ്റെ കുടുംബത്തിന് നേരെയുണ്ടായ കല്ലേറിൽ രമേശിനും മറ്റുള്ളവർക്കും പരിക്കേറ്റു.