220 അധ്യയന ദിനങ്ങൾ ഉറപ്പാക്കി മുന്നോട്ട് പോകേണ്ട സാഹചര്യം; മന്ത്രി വി ശിവൻകുട്ടി

 
sivankutty
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ 220 അധ്യയന ദിനങ്ങൾ ഉറപ്പാക്കി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആണ് തീരുമാനം.കോടതിയുടെ തുടർനിർദേശങ്ങൾ വരുന്ന മുറയ്ക്ക് തുടർനടപടികൾ കൈക്കൊള്ളും. അധ്യാപകർ ഇതിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വിദ്യാഭ്യാസ വകുപ്പിൽ ഇനിയും തീർപ്പാക്കാനുള്ള ഫയലുകൾ തീർപ്പാക്കാൻ മേഖലാ അദാലത്തുകൾ നടത്തുന്ന കാര്യം മന്ത്രി അധ്യാപക സംഘടനകളെ അറിയിച്ചു. ജൂലൈ 19, 26, ഓഗസ്റ്റ് 5 തീയതികളിലാണ് അദാലത്തുകൾ നടത്തുന്നത്. വടക്കൻ ജില്ലകളിൽ ജൂലൈ 19ന് കോഴിക്കോടും മധ്യകേരളത്തിൽ ജൂലൈ 26ന് കൊച്ചിയിലും തെക്കൻ ജില്ലകളിൽ ഓഗസ്റ്റ് 5ന് കൊല്ലത്തും അദാലത്ത് നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടനകൾ പിന്തുണ അറിയിച്ചു.