മലപ്പുറത്ത് ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
Jan 21, 2025, 11:31 IST


മലപ്പുറം: എടപ്പാളിലെ മനൂരിൽ ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഇവരിൽ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരെ തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തൃശൂർ നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കാസർകോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിൽ ഇടിച്ചു. അപകടത്തെത്തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. മൂന്ന് പേർ ഒഴികെ ബാക്കിയുള്ളവർക്ക് നിസാര പരിക്കേറ്റു.