പെരുമ്പാവൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 30 വിദ്യാർത്ഥികൾക്ക് പരിക്ക്

 
accident

കൊച്ചി: പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനു സമീപം ഇന്ന് പുലർച്ചെ മൂന്നിന് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊണ്ടോട്ടി ഇഎംഇഎ കോളജിലെ 30 വിദ്യാർഥികൾക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്ന് വിനോദസഞ്ചാരത്തിനായി 38 വിദ്യാർത്ഥികളുമായി പോയ ബസും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വിദ്യാർഥികൾ മാത്രമല്ല, ബസിലുണ്ടായിരുന്ന അധ്യാപകനും കുടുംബവും ഉൾപ്പെട്ടിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘം അപകടത്തിൽപ്പെട്ടത്.