9-ാമത് കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം
പ്രസിഡൻ്റായി ജോസി തുമ്പാനത്തിനെയും (കോട്ടയം) ജനറൽ സെക്രട്ടറിയായി എ.പി ഷഫീഖിനെയും (മലപ്പുറം) ട്രഷററായി ഷബീറലിയെയും (പാലക്കാട്) തെരഞ്ഞെടുത്തു
തിരൂർ: രണ്ട് ദിവസം നീണ്ടുനിന്ന കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തിരൂർ ഉജ്ജ്വല സമാപനം. തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് എ.കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐ.ജെ.യു) സെക്രട്ടറി ജനറൽ ബെൽവീന്ദർ സിങ് (പഞ്ചാബ്), മുൻ ഐ.ജെ.യു പ്രസിഡൻ്റും സ്റ്റിയറിങ് കമ്മിറ്റി മെമ്പറുമായ എസ്.എൻ സിൻഹ (ഡൽഹി) എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഖമറുന്നീസ അൻവർ, സുഷമ പ്രകാശ്, ഖാദർ കൈനിക്കര, ഗോപിനാഥ് ചേന്നര, ജംഷാദ് കൈനിക്കര, ഡോ. കെ.ഒ ഫർഷിന എന്നിവരെ ആദരിച്ചു.
ജില്ല പ്രസിഡൻ്റ് വി.കെ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് മന്ത്രി വി. അബ്ദുറഹ്മാൻ ആശംസ അറിയിച്ചു. തമിഴ്നാട് യൂണിയൻ ഓഫ് ജേർലണിസ്റ്റ് പ്രസിഡന്റ് ഡി.എസ്.ആർ സുഭാഷ്, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് വർക്കിങ് പ്രസിഡൻ്റ് പി.പി അബ്ദുൽറഹ്മാൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ദേശീയ സമിതി അംഗവും സ്വാഗത കമ്മിറ്റി ജനറൽ കൺവീനറുമായ പി.കെ രതീഷ് സ്വാഗതവും സംസ്ഥാന സമിതി അംഗം എ.പി ഷഫീഖ് നന്ദി പറഞ്ഞു. ഐ.ജെ.യു അംഗം ബെന്നി വർഗീസ്, ശിവശങ്കരപ്പിള്ള തുടങ്ങിയവർ സംബന്ധിച്ചു.
പ്രതിനിധി സമ്മേളനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു വൈസ് പ്രസിഡൻ്റ് സി.കെ നാസർ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ദീൻ, താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ, ജില്ല പഞ്ചായത്തംഗം വി.കെ.എം ഷാഫി എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു. താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയെ ചടങ്ങിൽ എൻ. ഷംസുദ്ദീൻ എം.എൽ.എ ആദരിച്ചു.
കെ.ജെ.യു സംസ്ഥാന സെക്രട്ടറി സി.എം ഷബീറലി സ്വാഗതം പറഞ്ഞു. തുടർന്ന് ഐ.ജെ.യു സെക്രട്ടറി ജനറൽ ബെൽവീന്ദർ സിങിൻ്റെ അധ്യക്ഷതയിൽ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് ജോസി തുമ്പാനം (കോട്ടയം), ജനറൽ സെക്രട്ടറി എ.പി ഷഫീഖ് (മലപ്പുറം), ട്രഷർ ഷബീറലി (പാലക്കാട്) എന്നിവരാണ് പുതിയ സംസ്ഥാന ഭാരവാഹികൾ. കെ.ജെ.യുവിൻ്റെ അമരക്കാരായ വാസന്തി പ്രഭാകരൻ, സീത വിക്രമൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഡോ. ഷഹൽ കല്ലിങ്ങലിന് നേതൃത്വത്തിൽ ബബിൾ മാജിക് ഷോ നടന്നു.