വയനാട്ടിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 12 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു

 
dog gg

വയനാട്: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 12 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട്ടിലെ കണിയാമ്പറ്റയിൽ ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പാറയ്ക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയെ നാല് നായ്ക്കൾ ആക്രമിച്ചു.

മദ്രസയിൽ പോകുമ്പോഴാണ് ആക്രമണം നടന്നത്. കുട്ടിയുടെ തലയിലും ശരീരത്തിലും ആഴത്തിലുള്ള പരിക്കുകളുണ്ട്. സിയയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.