13 വയസുകാരന് അപൂർവ ജാപ്പനീസ് മസ്തിഷ്ക ജ്വരം ബാധിച്ചു

 
Fever

കോഴിക്കോട്: കൊതുകിൻ്റെ കടിയാൽ പടരുന്ന ജാപ്പനീസ് മസ്തിഷ്ക ജ്വരം ഒരാളിൽ ഞായറാഴ്ച കോഴിക്കോട് സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്ത് ഏഴാം വാർഡിലെ പതിമൂന്നുകാരനാണ് ജാപ്പനീസ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മൃഗങ്ങൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന വൈറസ് മനുഷ്യരിലേക്ക് അപൂർവ്വമായി പകരുന്നു.

ക്യൂലക്‌സ് ഇനത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. പനി, തലവേദന, തളർച്ച എന്നിവയാണ് വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം പ്രദേശത്ത് മറ്റാരും വൈറസ് ബാധിച്ചിട്ടില്ല.

എന്നാൽ മേഖലയിൽ നിലവിൽ പനി ബാധിച്ചവരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് എടുക്കുന്നുണ്ട്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ കൊതുകുകൾ കൂടുതലായി കാണപ്പെടുന്ന സ്രോതസ്സുകൾ നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്ത് ശുചീകരണ യജ്ഞവും നടക്കുന്നുണ്ട്.