പത്രം എടുക്കാൻ പോയ കുറ്റവാളി ജയിൽ ചാടി

 
crime

കണ്ണൂർ: മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കൊയ്യോട് സ്വദേശി ഹർഷാദാണ് പോലീസിനെ വെട്ടിച്ച് ജയിൽ ചാടിയത്. രാവിലെ പത്രമെടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം. മറ്റൊരാളുടെ ബൈക്കിന്റെ പിൻസീറ്റിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്.

മയക്കുമരുന്ന് കേസിൽ ഹർഷാദിന് പത്ത് വർഷം തടവ് ശിക്ഷ ലഭിച്ചു. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. അതിനിടെ വളരെ വിദഗ്ധമായി ജയിലിൽ നിന്ന് ഇന്ന് രാവിലെ രക്ഷപ്പെട്ടു.