ഫോൺ ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ മകൾ അമ്മയെ പരിക്കേൽപ്പിച്ചു

 
crime
crime

ആലപ്പുഴ: പതിനേഴുകാരി അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. ആലപ്പുഴയിലെ വാടയ്ക്കലിലാണ് സംഭവം. മഹിളാ കോൺഗ്രസ് നേതാവായ അമ്മയെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫോൺ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.