കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തുന്നതിനിടെ പമ്പയിൽ വീണ്ടും തീപിടിച്ചു

 
pathanamthitta

പത്തനംതിട്ട: പമ്പയിൽ ഇന്ന് രാവിലെ ആറോടെ കെഎസ്ആർടിസി ബസിനു തീപിടിച്ചു. ഹിൽവ്യൂവിൽ നിന്ന് യാത്രക്കാരെ കയറ്റാനായി ബസ് സ്റ്റാൻഡിലേക്ക് വരുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അടുത്തിടെ ഇതേ സ്ഥലത്ത് മറ്റൊരു കെഎസ്ആർടിസി ബസിനു തീപിടിച്ചിരുന്നു. പമ്പ നിലയ്ക്കൽ ചെയിൻ സർവീസിനായി നിർത്തിയ ബസാണിത്. തുടർന്ന് അഗ്നിശമനസേനാംഗങ്ങൾ എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കെഎസ്ആർടിസിയുടെ നിഗമനം.