ബംഗാൾ ഉൾക്കടലിന്റെ തെക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമർദ്ദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Apr 7, 2025, 15:10 IST

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും മഴയും ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.
ഈ ന്യൂനമർദ്ദം ഏപ്രിൽ 8 വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങുമെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ടെന്നും IMD അറിയിച്ചു.