പിറന്നാൾ കേക്കുമായി വന്നയാളെ തല്ലിച്ചതച്ചു

 
crime

കൊല്ലം: ബന്ധുവായ പതിനാറുകാരിയെ കാണാൻ രാത്രി പിറന്നാൾ കേക്കുമായി വന്നയാളെ ചൊവ്വാഴ്ച മർദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദനത്തിൽ പരിക്കേറ്റത്.

പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെ കെട്ടിത്തൂക്കിയെന്നും തുണിയിൽ കെട്ടിയ തേങ്ങ ഉപയോഗിച്ച് മർദിച്ചെന്നും നഹാസ് ആരോപിച്ചു. ദേഹത്ത് മർദിച്ചതിൻ്റെ പാടുകളുണ്ട്. അതേസമയം യുവാവിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്‌സോ കേസെടുത്തു.