അഞ്ചാം മാസവും ഗ്യാസ് വിലയിൽ ഗണ്യമായ വർധന; കേരളത്തിലെ വാണിജ്യ സിലിണ്ടറുകളുടെ വില അറിയുക
Dec 1, 2024, 12:27 IST
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് വില വർധിപ്പിച്ചു. തുടർച്ചയായ അഞ്ചാം മാസമാണ് വില വർധിപ്പിക്കുന്നത്. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപ വർധിപ്പിച്ചു. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയുടെ വർധനയുണ്ടായി. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.
കേരളത്തിൽ 19 കിലോ സിലിണ്ടറിന് 1827 രൂപയാണ് പുതിയ വില. ചെന്നൈയിൽ ഇത് 1980.50 രൂപയാകും. ഗ്യാസ് വില വർധിക്കുന്നതോടെ ഹോട്ടലുടമകൾ ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കാൻ സാധ്യതയുണ്ട്. അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൻ്റെ പേരിൽ ചില ഹോട്ടലുകൾ അമിതവില ഈടാക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ട്.