കോട്ടയത്ത് യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
Jul 18, 2025, 19:45 IST


കോട്ടയം: കോട്ടയത്ത് ഒരു യുവ ഡോക്ടറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ ജൂബിൽ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
വീട്ടിലെ കിടപ്പുമുറിയിൽ ജൂബിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ജൂബിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.