ചിറ്റൂർ പുഴയിൽ അപകടം; രാമേശ്വരം സ്വദേശികൾ മരിച്ചു; കോയമ്പത്തൂരിൽ നിന്നുള്ള വിദ്യാർത്ഥി സംഘത്തിലെ ശ്രീ ഗൗതമും അരുണും

 
Accident
Accident

പാലക്കാട്: ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് യുവാക്കൾ മരിച്ചു. കോയമ്പത്തൂരിൽ നിന്ന് വന്ന വിദ്യാർത്ഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതമും അരുണുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. ചുഴിയിൽ കുടുങ്ങിയ യുവാക്കൾ കനാലിലേക്ക് വീണു.

ശ്രീ ഗൗതമിനെ നദിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നുള്ള തിരച്ചിലിൽ അരുണിനെ കണ്ടെത്തി. ഇവിടെ ഒഴുക്ക് ശക്തമാണെന്ന് നാട്ടുകാർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ അവധിക്കാലം ആഘോഷിക്കാൻ ഇവിടെയെത്തുന്നു. മുമ്പും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.