അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 
hanging
hanging

കണ്ണൂർ: കണ്ണൂർ അർബൻ നിധി (കെ.യു.എൻ) കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഷൈജു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

കണ്ണൂർ നഗരത്തിലെ താവക്കര കേന്ദ്രീകരിച്ച് നടന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പിന് അമ്പതിലധികം കേസുകൾ ബ്രാഞ്ച് മാനേജർ കൂടിയായ ഷൈജുവിന്റെ പേരിലായിരുന്നു. കേസ് വരുമ്പോഴെല്ലാം ഷൈജു ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.