പട്ടാപ്പകൽ ഒൻപതു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
May 17, 2024, 11:19 IST


ആലപ്പുഴ: ഒൻപതു വയസ്സുകാരനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. അമ്പലപ്പുഴയിൽ ഇന്നലെ വൈകിട്ട് നാലിന് നീർക്കുന്നം എസ്എൻ കവല ജംക്‌ഷനു സമീപമായിരുന്നു സംഭവം. ട്യൂഷനു പോകാനായി പുറത്തിറങ്ങിയ കുട്ടിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ആളുകൾ വരുന്നത് കണ്ട് സംഘം വാനിൽ കയറി രക്ഷപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം ഊർജിതമാക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അമ്പലപ്പുഴ പോലീസ് അറിയിച്ചു.
കാസർകോട് വീട്ടിൽ ഉറങ്ങുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. കമ്മൽ മോഷ്ടിച്ച അക്രമിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.