പതിനെട്ടുകാരിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചു; അയൽക്കാരൻ അറസ്റ്റിൽ

 
Arrested
Arrested

ആലപ്പുഴ: പതിനെട്ടുകാരിയെ തീകൊളുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി ആലപ്പുഴയിലാണ് സംഭവം. പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ഉടനെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു. അയൽവാസിയായ ജോസ് (58) എന്നയാളെ അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി അയൽക്കാർ തമ്മിൽ വഴക്കുണ്ടായി, സംഘർഷത്തിനിടെ ജോസ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു. തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി അയാളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു. പോലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.