ആൻ്റോ ജോസഫിനെ സാംസ്കാരിക സംഘടനാ മേധാവി സ്ഥാനത്ത് നിന്ന് മാറ്റണം
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്ര തോമസ്
കൊച്ചി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്. യുടെ സാംസ്‌കാരിക സംഘടനാ നേതാവ് സ്ഥാനത്തുനിന്നും താൻ നൽകിയ കേസിൽ പ്രതിയായ ആൻ്റോ ജോസഫിനെ മാറ്റാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം തയ്യാറല്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സാന്ദ്ര തോമസ് പറഞ്ഞു. കോൺഗ്രസ്. ഇത് കേരളത്തിലെ സ്ത്രീ സമൂഹത്തിന് അപമാനമാണെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വനിതകളാണ് എന്നത് സ്വാഗതാർഹമാണ്. ഈ സാഹചര്യത്തിൽ ആരോപണ വിധേയനായ ആൻ്റോ ജോസഫിനെ സാംസ്കാരിക സംഘടനാ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കി കോൺഗ്രസ് നേതൃത്വം മാതൃക കാണിക്കണം.
അല്ലാത്തപക്ഷം കേരളത്തിലെ സ്ത്രീസമൂഹം പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീപക്ഷ നിലപാടുകളെ സംശയത്തോടെ മാത്രമേ നോക്കൂ എന്ന് സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം നിർമ്മാതാവ് ആൻ്റോ ജോസഫിനെതിരെ ഗുരുതര ആരോപണങ്ങൾ സാന്ദ്ര തോമസ് ഉന്നയിച്ചിരുന്നു.
പ്രതിപക്ഷ സംഘടനകളും മിണ്ടുന്നില്ലേ?
യുടെ നേതാവ് സ്ഥാനത്തുനിന്നും ഞാൻ നൽകിയ കേസിൽ പ്രതിയായ ആൻ്റോ ജോസഫിനെ മാറ്റി പകരം സ്ത്രീപക്ഷ നിലപാടെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം തയ്യാറാകാത്തത് കേരളത്തിലെ സ്ത്രീ സമൂഹത്തിന് അപമാനമാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഹേമ സമിതി റിപ്പോർട്ടിൽ സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷ മുന്നണിയിലെ പ്രധാന കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സാംസ്കാരിക സംഘടന.
കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വനിതകളാണ് എന്നത് സ്വാഗതാർഹമാണ്. ഈ സാഹചര്യത്തിൽ ആരോപണ വിധേയനായ ആൻ്റോ ജോസഫിനെ സാംസ്കാരിക സംഘടനാ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കി കോൺഗ്രസ് നേതൃത്വം മാതൃക കാണിക്കണം.
അല്ലാത്തപക്ഷം കേരളത്തിലെ സ്ത്രീസമൂഹം പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീപക്ഷ നിലപാടുകളെ സംശയത്തോടെ മാത്രമേ കാണൂ. അതിനാൽ കോൺഗ്രസ് നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ആൻ്റോ ജോസഫിനെ തല് സ്ഥാനത്ത് നിന്ന് മാറ്റി മാതൃകയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രതീക്ഷയോടെ
സാന്ദ്ര തോമസ്