നമ്മുടെ നാട് ലോകത്തിന് നൽകിയ മഹത്തായ സംഭാവന ആണ് ആയുർവേദം : മന്ത്രി ജി. ആർ. അനിൽ

 
anil
anil
തിരുവനന്തപുരം : AMAI യുടെ 45-മത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ബഹുമാനപെട്ട ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. 
നമ്മുടെ രാജ്യം ലോകവിജ്ഞാത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ആയുർവേദം എന്ന് മന്ത്രി സൂചിപ്പിച്ചു. രോഗത്തെ ചികിത്സിക്കുന്നതിനെക്കാൾ രോഗിയെ അറിഞ്ഞാണ് ആയുർവേദം ചികിത്സിക്കുന്നത്. പൊതുജനങ്ങളിലേക്ക് ആയുർവേദത്തിന്റെ നന്മകൾ എത്തിക്കുന്നതിൽ നാം ശ്രദ്ധിക്കണം എന്നും മന്ത്രി സൂചിപ്പിച്ചു.
ബഹുമാനപെട്ട ആരോഗ്യ വകുപ്പ് മന്ത്രി വിവിധ ആയുർവേദ പുരസ്‌കാരങ്ങൾ നൽകി സംസാരിച്ചു. 
ആയുർവേദത്തിന് വളരെ പ്രാധാന്യം നൽകി ആണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് അറിയിച്ചു. രാജ്യാന്തര ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം പ്രവർത്തനങ്ങൾ കഴിഞ്ഞു എന്നും മറ്റു പ്രവർത്തനങ്ങൾ ഉടൻ തന്നെ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ബഹുമാനപെട്ട കോവളം MLA ശ്രീ വിൻസെന്റ് മുഖ്യ അതിഥി ആയിരുന്നു. സമ്മേളനത്തിന് AMAI സംസ്ഥാന പ്രസിഡന്റ്‌ Dr. C. D. Leena അധ്യക്ഷ ആയിരുന്നു. AMAI ജനറൽ സെക്രട്ടറി Dr. K. C. Ajith kumar സ്വാഗതവും സംഘാടക സമിതി കൺവീനർ Dr. Ajith. V നന്ദിയും പറഞ്ഞു.