ആലത്തൂരിൽ ബാറിലുണ്ടായ വെടിവയ്പിൽ ബാർ മാനേജർക്ക് ഗുരുതര പരിക്ക്; അഞ്ച് കസ്റ്റഡിയിൽ

 
Bar
Bar

പാലക്കാട്: ബാറിലുണ്ടായ വെടിവയ്പിൽ മാനേജർക്ക് ഗുരുതര പരിക്ക്. പാലക്കാട് കാവശ്ശേരി ആലത്തൂരിലെ ബാറിൽ ഇന്നലെ രാത്രിയാണ് സംഭവം. ആറുമാസം മുമ്പാണ് തുറന്ന ബാറിൽ അക്രമസംഭവം നടന്നത്. ബാറിലെത്തിയ ഒരുസംഘം ആളുകളും മാനേജരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ബാറിൻ്റെ മോശം സേവനത്തെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാർ മാനേജർ രഘുനന്ദന് ഗുരുതരമായി പരിക്കേറ്റു. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് അക്രമികൾ വെടിയുതിർത്തത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നാലുപേർ കഞ്ചിക്കോട് സ്വദേശികളാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. രഘുനന്ദന് പുറകിലാണ് വെടിയേറ്റത്. ഇയാൾ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.