നഷ്ടപരിഹാരം വേണമെന്ന് ബിന്ദു മനുഷ്യാവകാശ കമ്മീഷനിൽ

 
Human Rights Commission
Human Rights Commission

തിരുവനന്തപുരം: ജോലിക്ക് നിന്ന  വീട്ടിൽ നിന്നും മാല  കാണാതെ പോയെന്ന കേസിൽ   ഇരയാക്കപ്പെട്ട തനിക്ക് നഷ്ടപരിഹാരം നൽകണമെന്ന്  ബിന്ദു മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ( 15 / 9 )  കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്  അലക്സാണ്ടർ  തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം  ജില്ലാ പോലീസ് മേധാവി എന്നിവരെ ഒഫീഷ്യൽ റെസ്പോണ്ടന്റ്  മാരായും ആരോപണ വിധേയനായ എസ് ഐ പ്രദീപിനെയും എ.എസ്. ഐ. പ്രസന്നകുമാറിനെയും കണ്ടസ്റ്റിംഗ് റെസ്പോണ്ടന്റുമാരായും കമ്മീഷൻ തീരുമാനിച്ചു. ഇവർ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.