ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് പുറത്ത് സ്‌ഫോടനം; സുരക്ഷ വർദ്ധിപ്പിച്ചു

 
Sobha
Sobha

തൃശ്ശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്‌ഫോടനം. തൃശ്ശൂരിലെ അയ്യന്തോളിലുള്ള അവരുടെ വീടിന് മുന്നിൽ ഇന്നലെ രാത്രി 10.40 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ നാലുപേർ ഇന്നലെ രാത്രി വീടിന് മുന്നിൽ സ്‌ഫോടകവസ്തുക്കൾ എറിഞ്ഞതായി സംശയിക്കുന്നു.

സംഭവം നടക്കുമ്പോൾ ശോഭ സുരേന്ദ്രൻ വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രാദേശിക ബിജെപി യൂണിറ്റ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കൾക്ക് പ്രത്യേക സംരക്ഷണം നൽകാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.