സഹോദരൻ യുവതിയെ മർദിച്ചു കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ
Jun 21, 2025, 21:38 IST


തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു യുവതിയെ സഹോദരൻ മർദിച്ചു കൊന്നു. മണ്ണന്തലയ്ക്കടുത്ത് മുക്കോലക്കലിലാണ് സംഭവം. പോത്തൻകോട് സ്വദേശിയായ ഷെഫീന (33) ആണ് മരിച്ചത്.
മണ്ണന്തല പോലീസ് സഹോദരൻ ഷംസദിനെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഷംസാദ് ഷെഫീനയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കൊപ്പമുണ്ടായിരുന്ന വൈശാഖിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.