കോളേജ് വിദ്യാർത്ഥികളുമായി പോയ ബസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്കേറ്റു
Nov 30, 2024, 10:42 IST
കൊച്ചി: എറണാകുളം നഗരത്തിലെ ചക്കരപറമ്പിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോയമ്പത്തൂരിൽ നിന്ന് 30 കോളേജ് വിദ്യാർത്ഥികളുമായി വർക്കലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. അപകടത്തെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയാണ് പോലീസ് ബസ് ഉയർത്തി നീക്കിയത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.