ഇടുക്കിയിൽ ബസ് ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Mar 22, 2024, 11:15 IST
ഇടുക്കി: അണക്കരയിൽ ബസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അണക്കരയിലെ തങ്കച്ചനാണ് (50) മരിച്ചത്. പൊള്ളലേറ്റാണ് മരിച്ചത്. ഇയാൾ ഓടിച്ച ബൈക്കും മൃതദേഹത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. തങ്കച്ചൻ ബൈക്കിൽ ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്നു. ഏഴാം മൈലിൽ എത്തിയപ്പോൾ ബൈക്കിന് തീപിടിച്ചു. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊള്ളലേറ്റു. സമീപത്തെ പറമ്പിലേക്ക് ഓടിയപ്പോഴേക്കും ദേഹമാസകലം തീപിടിച്ചിരുന്നു. ആളൊഴിഞ്ഞ സ്ഥലമായിരുന്നു അത്. അതുകൊണ്ട് കുറച്ചു വൈകിയാണ് ആളുകൾ വിവരം അറിഞ്ഞത്.