ഉപതെരഞ്ഞെടുപ്പ്: വയനാട്ടിലും ചേലക്കരയിലും പോളിങ് 60 ശതമാനം കടന്നു

 
Wayanad

കൽപ്പറ്റ: ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് 60 ശതമാനം കടന്നു. ഇരു മണ്ഡലങ്ങളിലെയും വിവിധ പോളിങ് ബൂത്തുകൾക്ക് മുന്നിൽ രാവിലെ മുതൽ തന്നെ നീണ്ട ക്യൂ കാണപ്പെട്ടു.

വോട്ടെടുപ്പ് അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വയനാട്ടിൽ 63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചേലക്കരയിൽ 69 ശതമാനം പോളിങ് രേഖപ്പെടുത്തി.