ഓണത്തിന് നാട്ടിലേക്ക് വരാമോ? പ്രത്യേക ട്രെയിനുകളുടെ പട്ടിക പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ

 
Kerala

ഓണക്കാല യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും കേരളത്തിൽ നിന്നുമായി പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ, താംബരം, മംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. ടിക്കറ്റുകളുടെ മുൻകൂർ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. 

പ്രഖ്യാപിച്ച പ്രത്യേക സർവീസുകളിൽ തിരുവനന്തപുരം സെൻട്രൽ–താംബരം, താംബരം–തിരുവനന്തപുരം സെൻട്രൽ, ചെന്നൈ എഗ്മോർ–മംഗളൂരു സെൻട്രൽ, മംഗളൂരു സെൻട്രൽ–ചെന്നൈ എഗ്മോർ എന്നിവ ഉൾപ്പെടുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് സർവീസുകൾ നടത്തുക. 

ഇതിനുപുറമെ, ഓണക്കാല തിരക്ക് നിയന്ത്രിക്കാൻ കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 100-ലധികം പ്രത്യേക ട്രെയിനുകൾ ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നുള്ള കൂടുതൽ സർവീസുകളുടെ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.