ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ അമേരിക്കയിൽ വാഹനാപകടം; 25-കാരിയായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
Jul 9, 2026, 11:47 IST
അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ 25-കാരിയായ ഇന്ത്യൻ വിദ്യാർഥിനി പ്രസന്ന അറ്റ്ലൂരി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പ്രസന്ന സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തിയിരിക്കെ പിന്നിൽ നിന്ന് അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ പ്രസന്നയും മറ്റൊരു യുവതിയും മരിച്ചപ്പോൾ, മൂന്നാമത്തെ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസന്നയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനായി കുടുംബം സർക്കാരിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് കുടുംബവുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.