പ്രായപൂർത്തിയാകാത്തവരുമായി ചാറ്റ് ചെയ്യുന്നത് പോക്‌സോ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

 
HIGH COURT

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലൈംഗികേതര സന്ദേശങ്ങളോ ചാറ്റുകളോ അയക്കുന്നത് കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന (പോക്‌സോ) നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി.

എറണാകുളം സ്വദേശിയായ 24കാരൻ പതിനേഴുകാരനോട് ചാറ്റ് ചെയ്തതിനും സന്ദേശങ്ങൾ അയച്ചതിനും രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ഉത്തരവിട്ടത്.

യുവാവ് നിരന്തരം മെസേജ് അയക്കുകയോ ലൈംഗികാവശ്യങ്ങൾക്കുള്ളതാണെന്നോ തെളിയിക്കുന്ന മൊഴിയോ രേഖകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സന്ദേശമയയ്‌ക്കുന്നതും ചാറ്റുചെയ്യുന്നതും പോക്‌സോ, ഐപിസി വകുപ്പുകൾ പ്രകാരം കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമം, വേട്ടയാടൽ എന്നീ കുറ്റങ്ങളാണ് ഹർജിക്കാരനെതിരേ ചുമത്തിയിരിക്കുന്നത്