റിപ്പബ്ലിക് ദിന പരേഡിൽ ഗവർണറുടെ പ്രസംഗത്തിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു
Jan 26, 2025, 14:04 IST

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പരേഡിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം.
കമ്മീഷണർ ഗവർണറുടെ അടുത്ത് നിൽക്കുകയായിരുന്നു. വിവിധ സായുധ സേനകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാൻ ഒരുങ്ങിയപ്പോൾ സമീപത്ത് നിന്നിരുന്ന കമ്മീഷണർ കുഴഞ്ഞുവീണു. മുന്നോട്ട് വീണ അദ്ദേഹത്തെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം മടങ്ങി.